KUTTIPPURAM

റോയൽ ക്ലബ് കുറ്റിപ്പുറത്തിന്റെ പുതിയ സീസൺ ജേഴ്സി പ്രകാശനം

കുറ്റിപ്പുറം: റോയൽ കുറ്റിപ്പുറം ഫുട്ബോൾ ക്ലബിന്റെ പുതിയ സീസൺ ജേഴ്സിയുടെ പ്രകാശന ചടങ്ങ് ശ്രദ്ധേയമായി നടന്നു. പ്രമുഖ അതിഥികളുടെ സാന്നിധ്യത്തിൽ നടത്തിയ ചടങ്ങിൽ, ക്ലബിന്റെ രക്ഷാധികാരിയായ ടി.കെ. ബഷീറും കേരള കോർപറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാ പ്രസിഡന്റായ കെ.പി. അസീസും ചേർന്ന് ജേഴ്സി ക്ലബ് അംഗങ്ങൾക്ക് വിതരണം ചെയ്ത് പ്രകാശനം നിർവഹിച്ചു.

യുവാക്കളുടെ ഉള്ളിൽ ഫുട്ബോളിന്റെ ആവേശം വളർത്തിക്കൊണ്ടു് ലഹരിവിമുക്ത സമൂഹമാവാൻ അവരുടെ ശ്രമം മാതൃകാപരമാണെന്ന് ഇരുവരും പ്രസ്താവിച്ചു. “ലഹരിയുടെ അധിപ്രസരത്തെ ഫുട്ബോൾ ലഹരിയാൽ തോല്പിക്കുകയാണ് ഇവർ ചെയ്യുന്നത്. സമൂഹത്തിനു വേണ്ടി ഈ യുവശക്തി വലിയ പ്രതീക്ഷയാണ്,” അവർ പറഞ്ഞു.

ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളിലേക്കും നിറഞ്ഞ പിന്തുണയുമായി എന്നും കൂടെ നിൽക്കുന്ന ഡ്രീം പ്രൊപ്പർട്ടി ഖത്തർ ആണ് ഈ സീസണിലെ ജേഴ്സി സ്പോൺസർ. ഡ്രീം പ്രൊപ്പർട്ടി ഖത്തറിന്റെ സഹകരണത്തെ ക്ലബ് സാദരം സ്വാഗതം ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button