BREAKING NEWSEDAPPALLATEST NEWSLocal newsUPDATES
പടിഞ്ഞാറങ്ങാടിയിൽ ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് അസോസിയേഷൻ ഓഫീസ് ഉദ്ഘാടനം; കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകി
പടിഞ്ഞാറങ്ങാടി: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരളയുടെ പടിഞ്ഞാറങ്ങാടി യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനവും ധനസഹായ വിതരണവും നടന്നു. പടിഞ്ഞാറങ്ങാടി–എടപ്പാൾ റോഡിൽ ആരംഭിച്ച യൂണിറ്റ് ഓഫീസ് പാലക്കാട് ജില്ലാ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു. പട്ടാമ്പി മേഖല, പടിഞ്ഞാറങ്ങാടി യൂണിറ്റ്, കുറ്റനാട് യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.പടിഞ്ഞാറങ്ങാടി യൂണിറ്റ് അംഗമായിരുന്ന തൃത്താല പണ്ടാരക്കുണ്ടിൽ ശശി പി. കെ.യുടെ നിര്യാണത്തെ തുടർന്ന് സംഘടനയുടെ ‘ലൈഫ് ലൈൻ’ സഹായ പദ്ധതിയുടെ ഭാഗമായി കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായം നൽകി. പാലക്കാട് ജില്ലാ പ്രസിഡന്റ് പി. രാജൻ മേഖലാ, യൂണിറ്റ് ഭാരവാഹികളുടെയും അംഗങ്ങളുടെയും സാന്നിധ്യത്തിൽ കുടുംബത്തിന് ധനസഹായം കൈമാറി.