EDAPPAL
ജെസിഐ പട്ടാമ്പിയുടെ ദേശരക്ഷാ പുരസ്‌കാരം ഇന്ത്യൻ ആർമി ഹോണറബിൾ ക്യാപ്റ്റൻ കെ. പി.വിജയകുമാരന്
പട്ടാമ്പി: രാജ്യരക്ഷയ്ക്ക് വേണ്ടി സേവനമനുഷ്ഠിച്ച പട്ടാളക്കാർക്കായ് ജെ സി ഐ നൽകുന്ന ദേശരക്ഷാ പുരസ്‌കാരം ഇത്തവണ പട്ടാമ്പി സ്വദേശിയായ ഹോണറബിൾ ക്യാപ്റ്റൻ കെ. പി.വിജയകുമാരന് ലഭിച്ചു.1971 ലെ ഇന്ത്യ – പാക് യുദ്ധത്തിൽ പങ്കെടുത്ത സൈനികനാണ് ക്യാപ്റ്റൻ കെ.പി. വിജയകുമാരൻ.ജെ സി ഐ പട്ടാമ്പി പ്രസിഡന്റ് എ. മഹേഷ് പുരസ്‌കാരം സമ്മാനിച്ചു.ജെ സി ഐ പട്ടാമ്പി മുൻപ്രസിഡന്റ് സുജീഷ്. വി പുരസ്‌കാര നേതാവിനെ പൊന്നാട അണിയിച്ചു.ജെ സി ഐ പട്ടാമ്പി സെക്രട്ടറി അബ്ദുൾ റഫീഖ്,ട്രഷറർ കെ. മനോജ്,ഫിറോസ് അഡോൺ, ഷാഫി എടപ്പയിൽ,ജിനു വോക്സാഡ്സ്,മനേഷ്.എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.