തേങ്ങാവെള്ളത്തിന്റെ ഔഷധഗുണങ്ങൾ
കുട്ടികളിലെ ദഹനക്കേട് മാറ്റുന്നതിന്.👉 ഓറൽ റീഹൈഡ്രേഷനുപയോഗിക്കാം.👉 അടങ്ങിയിരിക്കുന്ന ഓർഗാനിക്ക് പദാർത്ഥങ്ങൾ വളർച്ചയെ സഹായിക്കുന്നു.👉 ശരീരത്തെ തണുപ്പിക്കുന്നു.👉 ചൂടുകുരുക്കൾ മാറാനും, ചിക്കൻപോക്സ്, വസൂരി എന്നിവമൂലമുണ്ടാകുന്ന പാടുകൾ മാറാനും.👉 കുടൽ വിരകളെ നശിപ്പിക്കുന്നു.👉 മൂത്രസംബന്ധമായ രോഗസംക്രമം തടയുന്ന.👉 മൂത്രത്തിലെ കല്ലിനെ അലിയിക്കുന്നു.👉 ഞരമ്പുകളിലൂടെ നേരിട്ടുകൊടുക്കാവുന്നതാണ്.👉 ശരീരം പെട്ടെന്നാഗിരണം ചെയ്യുന്നതുകൊണ്ട് നിർജ്ജലീകരണം തടയുന്നു.👉 കരിക്കിൻ വെള്ളം ദാഹത്തെ ശമിപ്പിക്കുകയും വയറിളക്കത്തിനുത്തമമായ ഔഷധവുമാണ്. ഹൃദ്രോഗം, അതിസാരം, വിഷൂചിക എന്നീ രോഗങ്ങളിലും നാളികേരവെള്ളം പാനീയമായി ഉപയോഗിക്കാം.👉 ഹൃദ്രോഗികൾ ഉപ്പ് കഴിക്കാതെയിരിക്കുന്നതുകൊണ്ടുള്ള ശരീരക്ഷീണത്തിനുത്തമമാണിത്. തേങ്ങക്ക് വാജീകരണ ശക്തിയുണ്ട്.👉 ആർത്തവത്തെ ക്രമപ്പെടുത്താനും ശരീരം പുഷ്ടിപ്പെടുത്താനും തേങ്ങക്ക് കഴിവുണ്ട്.👉 തെങ്ങിൻ കള്ളും ശരീരപുഷ്ടിയുണ്ടാക്കും.