KERALA

തെരുവ് നായ പ്രശ്‌നം; ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കേരളത്തിലെ തെരുവ് നായപ്രശ്‌നം സംബന്ധിച്ച ഹർജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. കേസ് 26 ന് പരിഗണിക്കാമെന്ന് കോടതി സൂചിപ്പിച്ചിരുന്നെങ്കിലും , അഭിരാമിയുടെ മരണമടക്കം ചൂണ്ടിക്കാട്ടി അഭിഭാഷകൻ വി.കെ.ബിജു അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

സാബു സ്റ്റീഫൻ , ഫാ . ഗീവർഗീസ് തോമസ് എന്നിവരാണ് ഹർജിക്കാർ .തെരുവുനായ അക്രമങ്ങൾ സംബന്ധിച്ച് കോടതി 2016 ൽ നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ സമിതിയുടെ റിപ്പോർട്ട് തേടുന്ന കാര്യവും പരിഗണിക്കാമെന്ന് കോടതി ഉറപ്പു നൽകിയിട്ടുണ്ട്.

കേരളത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി തെരുവ് നായയുടെ ആക്രമണം അതീവ രൂക്ഷമായിരിക്കുകയാണ്. തെരുവ് നായ കടിച്ച് ജീവൻ വരെ നഷ്ടപ്പെടുന്ന സംഭവവും സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുകയാണ്. തെരുവ് നായകളെ നിയന്ത്രിക്കാൻ അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളുന്നില്ലെന്നാണ് ആക്ഷേപം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button