തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവം-2025ന് ബാഡ്മിന്റൺ മത്സരത്തോടെ തുടക്കമായി
തൃപ്രങ്ങോട്: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി.
തിരൂർ ബി പി അങ്ങാടി തലക്കാട് ഗ്രാമപഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച ബാഡ്മിൻറൺ മത്സരം രാത്രി വൈകിയാണ് സമാപിച്ചത്.
ബാഡ്മിന്റൺ പുരുഷ വിഭാഗം സിംഗിൾസ് വിന്നറായി – മുഹമ്മദ് ജാബിർ ( സാന്റിയാഗോ ആലത്തിയൂർ ) , ബാഡ്മിന്റൺ പുരുഷ വിഭാഗം സിംഗിൾസ് റണ്ണറപ്പായി – ഇസുദ്ധീൻ ( നാട്ടുകൂട്ടം ആലിങ്ങൽ ),
ബാഡ്മിന്റൺ പുരുഷ വിഭാഗം ഡബിൾസ് വിന്നർ – മുഹമ്മദ് ജാബിർ & ഫാരിസ് ( സാന്റിയാഗോ ആലത്തിയൂർ ), ബാഡ്മിന്റൺ പുരുഷ വിഭാഗം ഡബിൾസ് റണ്ണറപ്പ് – സിയാദ് കെ & ജാബിർ ( ന്യൂ ബ്രദേഴ്സ് ആലത്തിയൂർ ) എന്നിവർ വിജയികളായി..
വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് & ട്രോഫികൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.അബ്‌ദുൾ ഫുക്കാർ എം.പി കൈമാറി.