CHANGARAMKULAM
ഫാസിലിന് ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ അവസരം ഒരുക്കുമെന്ന് കെ ടി. ജലീൽ എംഎൽഎ
എടപ്പാൾ: പരിമിതികളെ ഇച്ഛാശക്തി കൊണ്ട് മറികടന്ന് എഫ് സി കേരള ടീമിൽ ഇടം നേടിയ വട്ടംകുളം സ്വദേശി ഫാസിലിന് ലോകകപ്പ് ഫുട്ബോൾ മത്സരം കാണാനുള്ള അവസരം ഒരുക്കുമെന്നും ഇതിനായി സ്പോൺസമാരെ കണ്ടെത്താനുള്ള ശ്രമം നടന്നു വരികയാണെന്നും സ്ഥലം എം എൽ എ ഡോ: കെ ടി ജലീൽ പറഞ്ഞു. കഴിഞ്ഞദിവസം ഫാസിലിനെ അനുമോദിക്കാൻ വീട്ടിലെത്തിയപ്പോഴാണ് എംഎൽഎ ഇക്കാര്യം പറഞ്ഞത്. വൈകല്യത്തെ തോൽപ്പിച്ച് എഫ്സി കേരള ടീമിൽ ഇടം നേടിയ ഫാസിലിന്റെ വാർത്ത
കൈരളിയുടെ ഫീനിക്സ് അവാർഡ് ചടങ്ങിൽ പത്മശ്രീ മമ്മൂട്ടിയിൽ നിന്നും
അനുമോദനം ഏറ്റുവാങ്ങാൻ പ്രാപ്തനാക്കിയിരുന്നു.