EDAPPALLocal news

തിരികെ സ്കൂളിലേക്ക്; സ്കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ അവലോകന യോഗം ചേർന്നു

എടപ്പാൾ: നവംബർ 1ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്  മാർഗരേഖ അവലോകന യോഗം ചേർന്നു. എടപ്പാൾ ബി ആർ സി യിൽ വെച്ച് ചേർന്ന യോഗത്തിൽ തവനൂർ എം എൽ എ കെ.ട്ടി ജലീൽ അധ്യക്ഷത വഹിച്ചു.
തിരൂർ ഡി ഇ ഒ രമേഷ് കുമാർ, പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി രാമകൃഷ്ണൻ, തിരൂർ ബ്ലോക്ക്‌ പഞ്ചായത്തു പ്രസിഡന്റ്‌ യു സൈനുദ്ധീൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർമാരായ പി പി മോഹൻദാസ്, ഫൈസൽ ഇടശ്ശേരി, എടപ്പാൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുബൈദ ടീച്ചർ, തവനൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നിവർ അവലോകന ചർച്ചയിൽ പങ്കെടുത്തു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ നവംബർ ഒന്നിന് വീണ്ടും തുറക്കുകയാണ്.സ്കൂൾ തുറക്കുന്നത് സംബന്ധിച്ചു സംസ്ഥാന സർക്കാർ തിരികെ സ്കൂളിലേക്ക് എന്ന പേരിൽ അന്തിമ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button