Local newsPONNANI
താൻ ജനിച്ച് വളർന്നത് പൊന്നാനി കടപ്പുറത്താണെന്ന് നടൻ ഷൈൻ ടോം ചാക്കോ
പൊന്നാനി: യുവനടന്മാർക്കിടയിൽ അസാധ്യമായ അഭിനയസിദ്ധിയുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ. തേടിയെത്തുന്ന ഓരോ കഥാപാത്രത്തിലും തന്റേതായ കയ്യൊപ്പു പതിപ്പിക്കുന്ന നടൻ. ഉൾകാമ്പുള്ള കഥാപാത്രങ്ങളുമായി സമകാലിക മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ഷൈൻ.
പുതിയ ചിത്രമായ ‘അടി’യുടെ പ്രമോഷൻ തിരക്കിലാണ് ഷൈൻ. ഒരു ഓൺലൈൻ ചാനലിനു ഷൈൻ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് തന്റെ കുട്ടിക്കാലത്തെ കുറിച്ചാണ് ഷൈൻ മനസ് തുറന്നത്
താൻ ജനിച്ച് വളർന്നത് പൊന്നാനി കടപ്പുറത്താണെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.