CHANGARAMKULAMLocal news

ചങ്ങരംകുളത്ത് സൈക്കിളിൽ ഓട്ടോ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

ചങ്ങരംകുളം:ഓട്ടോ ഇടിച്ച് സൈക്കിളിൽ സഞ്ചരിച്ച രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.മാന്തടം
സ്വദേശികളായ സൂര്യകിരൺ(13),
അമൽ(13) എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന്
എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച കാലത്ത് 11 മണിയോടെ സംസ്ഥാന പാതയിൽ ചങ്ങരംകുളം പോലീസ്
സ്റ്റേഷന് മുൻവശത്താണ് അപകടം.വിദ്യാർത്ഥികൾ സഞ്ചരിച്ച സൈക്കിളിന് പുറകിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.ചങ്ങരംകുളം പോലീസ്
മേൽനടപടികൾ സ്വീകരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button