EDAPPAL

തവനൂർ KMGUP സ്കൂളിലെ ഒന്നാം ക്ലാസുകാർക്ക് നാട്ടു നൻമ വാട്സാപ്പ് ഗ്രൂപ്പിന്റെ കരുതലിന്റെ കൈതാങ്ങ് സമർപ്പിച്ചു

തവനൂർ:രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ നാട്ടു നൻമ വാട്സാപ് കൂട്ടായ്മ തവനൂർ KMGUP സ്കൂളിലെ ഒന്നാം ക്ലാസുകാർക്കായി നവീകരിച്ച് നിർമാണം പൂർത്തിയാക്കിയ ശുചി മുറികളുടെ സമർപ്പണം
ശ്രദ്ധേയമായി. നാട്ടു നൻമ ഗ്രൂപ്പിലെ മുതിർന്ന അംഗം രാമദാസ് പടിക്കൽ ശുചി മുറികളുടെ താക്കോൽ സ്കൂൾ പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന നൂർജഹാൻ ടീച്ചർക്ക് കൈമാറിയാണ് ലളിതമായ ചടങ്ങിൽ വിലപ്പെട്ട ഉപഹാരം വിദ്യാർത്ഥികൾക്കായി സമർപ്പിച്ചത്.ഫിറോസ്, നബിൽ, മുരളി, റഫീഖ്, ശിഹാബ്, രാജ് കുമാർ തുടങ്ങിയവരും വൈവിധ്യമാർന്ന ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button