നഴ്സിംഗ് സ്റ്റാഫിന്റെ ദുരൂഹ മരണം;വിമൺ ജസ്റ്റിസ് മൂവ്മെൻറ് മലപ്പുറം ജില്ലാ സമിതി ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫിന്റെ ദുരൂഹ മരണത്തിന് കാരണക്കാരായ പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസം സംഭവിക്കുന്നതിൽ വിമൺ ജസ്റ്റിസ് മൂവ്മെൻറ് മലപ്പുറം ജില്ലാ സമിതി കുറ്റിപ്പുറം അമാന ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഹോസ്പിറ്റൽ അധികൃതരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ബോധ്യമായിട്ടും പ്രതികളായ ഹോസ്പിറ്റൽ അധികൃതർക്കെതിരിൽ ഇതുവരെയും നിയമ നടപടികൾ സ്വീകരിക്കാത്തതിൻ്റെ പിന്നിലും ദുരൂഹതയുണ്ടെന്നും വിമൺ ജസ്റ്റിസിൻ്റെ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
സ്വാഗതം: മണ്ഡലം കൺവീനർ ഫൗസിയ അനസ്
അധ്യക്ഷൻ: ബിന്ദു പരമേശ്വരൻ ജനറൽ സെക്രട്ടറി ജില്ലാ
ഉദ്ഘാടനം: ജില്ലാ പ്രസിഡണ്ട് റജീന വളാഞ്ചേരി
സമാപനം: മൈമൂന ടീച്ചർ ജില്ലാ കമ്മിറ്റി അംഗം
മണ്ഡലം അസി :കൺവീനർ ഫൗസിയ എന്നിവർ സംസാരിച്ചു
ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷഹനാസ് ടീച്ചർ മണ്ഡലം കൺവീനർ ഫൗസിയ എന്നിവർ പങ്കെടുത്തു.