THAVANUR
തവനൂരിൽ മെഗാ ശുചീകരണ പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു.
തവനൂർ : ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പരിപാടി പഞ്ചായത്ത് പരിസരത്ത് വെച്ച് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് ഉദ്ഘാടനം നിർവ്വഹിച്ചു.ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ കെ.ലിഷ, മെഡിക്കൽ ഓഫീസർ ഡോ.എ.ജൂൽന, ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ
എ.പി.വിമൽ, വികസന സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ് ധനലക്ഷ്മി,എം.ബാലകൃഷ്ണൻ, വിമൽകുമാർ,സി.സബിൻ,കെ.കെ.പ്രജി, എം.അബ്ദുള്ള, രാജേഷ് പ്രശാന്തിയിൽ,പി.പി.അനീഷ് എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ ജനപ്രതിനിധികൾ,കുടുംബശ്രീ
ഹരിതകമ്മ സേന,ആശ പ്രവർത്തകർ,
കേളപ്പജി ഹൈസ് സ്കൂൾ ഹയർ സെക്കൻ്ററി, സർക്കാർ കോളേജ് എൻ.എസ് എസ് യൂണിറ്റ് വിദ്യാർത്ഥികൾ പങ്കെടുത്തു.
ചിത്രം: തവനൂരിൽ മെഗാ ശുചീകരണ പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു.