KERALA
തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ മുഹമ്മദ് ആസിഫിനായി ലുക്കൗട്ട് നോട്ടീസ്
തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ മുഹമ്മദ് ആസിഫിനായി ലുക്കൗട്ട് നോട്ടീസ്. അരവശ്ശേരി വീട്ടിൽ നൂറുദ്ധിൻ മകൾ ഹഷിതയെ ആണ് കൊലപ്പെടുത്തിയത്. നൂറുദ്ദീനും ഭാര്യ നസീമയ്ക്കും വെട്ടേറ്റിരുന്നു. കൃത്യത്തിന് ശേഷം നമ്പിക്കടവ് ഭാഗത്തേക്കാണ് ഇയാൾ കടന്നത്. ആക്രമണം നടന്ന് മൂന്നു ദിവസമായിട്ടും ഇയാളെ കുറിച്ച് വിവരം ലഭിച്ചില്ല. ഇതോടെയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.ശനിയാഴ്ചയാണ് ആസിഫ് അഷിതയേയും അഷിതയുടെ പിതാവ് നൂറുദ്ദീ(55)നേയും ഉമ്മ നസീമയേയും വെട്ടി പരുക്കേൽപ്പിച്ചത്. നൂറുദ്ദീന് തലയ്ക്കും അഷിതയ്ക്ക് ശരീരമാസകലവും വെട്ടേറ്റിരുന്നു. അതീവഗുരുതരവാസ്ഥയിലായ അഷിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 21ന് മരണപ്പെടുകയായിരുന്നു.