Local newsMARANCHERYPERUMPADAPP

തലചുറ്റൽ മൂലം മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി

പെരുമ്പടപ്പ് :മാറഞ്ചേരി സ്വദേശിയായ കപ്ലിയങ്ങാട്ടെൽ അബ്ദുവിന്റെ വീട്ടിൽ മരം മുറിക്കാനായി എത്തിയ മുക്കാല സ്വദേശി നാസർ പട്ടത്തേൽ ആണ് തലചുറ്റൽ മൂലം മരത്തിൽ കുടുങ്ങിയത്.ഉടൻ തന്നെ സഹപ്രവർത്തകർ നാസറിനെ മരത്തിന്റെ മുകളിൽ കെട്ടിയിട്ട ശേഷം പൊന്നാനി ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ
വിനീഷ്, വിനീത് എന്നിവർ മരത്തിൽ കയറി
നാസറിനെ റോപ്, നെറ്റ് എന്നിവയുടെ സഹായത്തോടെ താഴെ ഇറക്കി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ രാധാകൃഷ്ണൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എ അനി, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ മനോജ്‌ കുമാർ, വിനീത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വിനീഷ്, രതീഷ്, റഫീഖ്, ഹോം ഗാർഡ് സുരേഷ് എന്നിവർ രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button