തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വ്യാപകമായി റേഷന്‍ അരി കടത്ത്; പിടികൂടാന്‍ നിര്‍ദേശം നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍
തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 15 ടണ്‍ പിഡിഎസ് അരി പിടികൂടി. മധുരയിലെ സിവില്‍ സപ്ലൈസ് ക്രൈം ഡിറ്റാച്ച്മെന്റ് (സിഡി) യൂണിറ്റിന്റെ പ്രത്യേക സംഘംമാണ് പിടികൂടിയത്. കേരളത്തിലേക്ക് അനധികൃതമായി കടത്തിയ 300 ചാക്ക റേഷന്‍ അരിയുമായി വന്ന ട്രക്ക് കൊപ്പല്ലൂര്‍ ടോള്‍ പ്ലാസയില്‍ വെച്ച് സിഡി യൂണിറ്റ് തടഞ്ഞു. ഓരോ ചാക്കിലും 50 കിലോ അരി വീതം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദേശമാണ് തമിഴ്‌നാട് പൊലീസ് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് സൗജന്യമായി വിതരണം ചെയ്യുന്ന അരി ഇടനിലക്കാര്‍ എജന്റുമാരെ നിയമിച്ച് അനധികൃതമായി കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളത്തില്‍ അരി ഉയര്‍ന്ന വിലയ്ക്കാണ് മില്ലുകള്‍ക്ക് അരി വില്‍ക്കുന്നതെന്ന് തമിഴ്നാട് സിവില്‍ സപ്ലൈസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഐഎഎന്‍എസിനോട് പറഞ്ഞു. തമിഴ്നാട്ടിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് യോഗ്യതപെട്ട അരി അയല്‍ സംസ്ഥാനത്തേക്ക് കടത്തുന്നത് തടയാന്‍ തമിഴ്നാട്ടിലെ സിവില്‍ സപ്ലൈസ് വകുപ്പ് നിരവധി ഫ്‌ളയിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിന്നുള്ള അരി കടത്ത് തടയുന്നതിനുള്ള സംയുക്ത തിരച്ചില്‍ ഓപ്പറേഷന്റെ ഭാഗമാകാന്‍ വകുപ്പ് ഇതിനകം പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് വൃത്തങ്ങള്‍ ഐഎഎന്‍എസിനോട് പറഞ്ഞു. നാഗര്‍കോവില്‍, തേനി, വാളയാര്‍ മേഖലകളാണ് തമിഴ്നാട്-കേരള അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റുകള്‍.
തമിഴ്നാട്ടിലെ റേഷന്‍ കടകളില്‍ നിന്ന് നല്‍കുന്ന അരി ഗുണനിലവാരം കൂടിയതാണെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഇക്കഴിഞ്ഞ ഓണാഘോഷത്തിനിടെ കേരളത്തിലേക്ക് വന്‍തോതില്‍ റേഷന്‍ അരി കടത്തിയിരുന്നു. അരി മില്ലുകളിലേക്ക് സുരക്ഷിതമായി എത്തിക്കുന്ന സംഘടിത ശൃംഖല കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈയിടെ കേരളത്തിലെ വാളയാര്‍ മേഖലയില്‍ അരിക്കടത്തിന് സഹായിച്ചതിന് രണ്ട് പ്രാദേശിക സിപിഐഎം നേതാക്കളെ കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.