CHANGARAMKULAM

പാത്ത് വേ- സോഷ്യൽ ലൈഫ് വെൽനസ്സ് പ്രോഗ്രാം: അസാബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ത്രിദിന ക്യാമ്പിന് തുടക്കമായി

വളയംകുളം: കേരളസർക്കാർ-ന്യൂനപക്ഷ ക്ഷേമകാര്യ വകുപിന് കീഴിൽ സംഘടിപിക്കുന്ന
പാത്ത് വേ- സോഷ്യൽ ലൈഫ് വെൽനസ്സ് പ്രോഗ്രാമിന്റെ ഭാഗമായി ത്രിദിന ക്യാമ്പ്
അസാബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ തുടക്കമായി

സൈക്കോളജി ഡിപ്പാർട്ട്മെൻ്റ്, മെൻ്റൽ ഹെൽത്ത് ക്ലബ്, പൊന്നാനി കോച്ചിംഗ് സെൻ്റർ ഫോർ മൈനോറിറ്റി യൂത് എന്നിവയുടെ ആഭിമുഖ്യത്തിൽ  നടത്തുന്ന പരിപാടി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് K V ഷഹീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ അധ്യക്ഷം വഹിച്ചു

പൊന്നാനി മൈനോരിറ്റി യൂത്ത് കോച്ചിംഗ് സെന്റർ പ്രിൻസിപ്പൽ ശരത്ത് ചന്ദ്ര ബാബു കോളേജ് കമ്മിറ്റി പ്രസിഡൻറ് പി പി എം അഷ്റഫ് സെക്രട്ടറി വി മുഹമ്മദുണ്ണി ഹാജി വൈസ് പ്രിൻസിപ്പൽ Dr. ബൈജു പ്രവീൺ K U, രെഞ്ജു രാജ്, ഹുസ്ന ഇസ്ഹാഖ്, കോളജ് യൂണിയൻ ഭാരവാഹികൾ മുഹമ്മദ് ഫായിസ്, ശിബിൽ M J
മുഹമ്മദ് അജ്മൽ എന്നിവർ പ്രസംഗിച്ചു
തുടർന്ന് ജുമാന, സുഹറാബി എന്നിവർ പരിശീലന ക്ലാസുകൾക് നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button