KERALA

ഡ്രൈവിങ് ലൈസന്‍സ് കാലാവധി രണ്ടുമാസം നീട്ടി; വാഹന രേഖകള്‍ക്കും ഇളവ്.

ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് തുടങ്ങിയ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് 2021 നവംബര്‍ 30 വരെ നീട്ടി .1988ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ എന്നിവ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചതെന്ന്് സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഈ കാലയളവിനുള്ളില്‍തന്നെ വാഹന ഉടമകള്‍ രേഖകള്‍ പുതുക്കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മൂലം നേരത്തെ ഇവയുടെ കാലാവധി സെപ്റ്റബര്‍ 30വരെ നീട്ടിയിരുന്നു. ഇത് ഇന്ന് അവസാനിക്കുന്നതിനിടെയാണ് വീണ്ടും നീട്ടിനല്‍കിയത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ സാധിക്കാത്തതും കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതും പരിഗണിച്ച് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗാഡ്കരിക്ക്് സംസ്ഥാനം കത്ത് നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button