EDAPPAL

എടപ്പാൾ കിടിലൻ കൊള്ളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

അംശകച്ചേരി കിടിലൻ കൊള്ളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. നടുവട്ടം ടർഫ് മൈതാനിയിൽ സംഘടിപ്പിച്ച ടൂർണ്ണമെന്റ് ചങ്ങരകുളം എസ് ഐ ഹരിഹര സുനു ഉദ്ഘാടനം ചെയ്തു. ശ്രീരാഗ് അധ്യക്ഷത വഹിച്ച പരിപാടിയിൽ

പ്രസ്സ് റിപ്പോർട്ട് ക്ലബ് പ്രസിഡണ്ട് അനീഷ് ശുകപുരം മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ചങ്ങരംകുളം എസ് ഐ വിജയകുമാർ, എൻ വി മജീദ്, മാധ്യമ പ്രവർത്തകനായ റഷീദ് കുഞ്ഞിപ്പ മാണൂർ, ബഷീർ അണ്ണക്കമ്പാട്, ദാസ് കോക്കൂർ തുടങ്ങിയവർ സംബന്ധിച്ചു. ക്ലബ് പ്രവർത്തകരും സുഹൃത്തുക്കളും ഫുട്ബോൾ പ്രേമികളും പരിപാടിയിൽ പങ്കെടുത്തു. 16 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ബ്രദേഴ്സ് കോക്കൂർ വിന്നേഴ്സായി. വി ഫോർ പുത്തനത്താണി

റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.

ടൂർണമെന്റിനോട് സഹകരിച്ച് എല്ലാ

സ്ഥാപനങ്ങളോടും വ്യകത്തികളോടും ക്ലബ്ബ്

സെക്രട്ടറി ബൈജു എടപ്പാൾ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button