CHANGARAMKULAM

ഡോക്ടറേറ്റ് നേടിയ ഷംസ നബീലിനെ അനുമോദിച്ചു

ചങ്ങരംകുളം:പി എച് ഡി കെമിക്കൽ എഞ്ചിനീയിറിങ് നാഷണൽ തായ്‌വാൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി തായ്‌വാൻ ഡോക്ടറേറ്റ് നേടിയ കല്ലൂർമ്മ പെരുമ്പാൾ പഞ്ചായത്ത് പടി സ്വദേശിനി ഡോ.ഷംസ നബീലിനെ യു ഡി എഫ് പതിനൊന്നാം വാർഡ്‌ കമ്മിറ്റി അനുമോദിച്ചു.യു ഡി എഫ് നേതാക്കളായ മുരളി കല്ലൂർമ്മ, ഇ പി ഏനു,കലാം പന്തേൻകാടൻ, സാദിഖ് നെച്ചിക്കൽ, ചാന്ദ്നി രവീന്ദ്രൻ,ആഷിക്ക് നന്നംമുക്ക്, മുഹമ്മദലി, റഫീഖ്, റസാഖ്, അബൂബക്കർ, നാസർ, ശരീഫ്, ബാബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.ഹൈസ് സ്കൂൾ പഠനം വളയംകുളം എം വി എമ്മിലും, ഹയർ സെക്കന്ററി പഠനം ദാറുൽ ഹിദായയിലും, ബി എസ് സി പഠനം അൻസാർ കോളേജിലും, എം എസ് സി പഠനം കോയമ്പത്തൂരുമാണ് ഷംസ നബീൽ പൂർത്തിയാക്കിയത്. അബ്‌ദുൾ ശുക്കൂർ നദീറ ദാമ്പതികളുടെ മകളാണ്.കോൺഗ്രസ്സ് നേതാവ് മുരളീധരൻ ഷാൾ അണിയിച്ചു. മുസ്ലിം ലീഗ് നേതാവ് ഇ പി ഏനു ഉപഹാരം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button