ട്രെയിന്‍ വഴി ലഹരിക്കടത്ത് വ്യാപകം; തിരൂരില്‍ പിടികൂടിയത് 1.5 കോടിയുടെ വിദേശ സിഗററ്റ്.
ട്രെയിന്‍ സര്‍വീസുകള്‍ വീണ്ടും സജീവമാവുന്നതിനിടെ ലഹരികടത്തും വ്യാപകമാവുന്നു. ആര്‍പിഎഫ് പരിശോധനയില്‍ പാലക്കാട് ഡിവിഷനിലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കോടി അഞ്ചു ലക്ഷം രൂപ വിലവരുന്ന സിഗററ്റുകള്‍ പിടികൂടി. 35,000 പാക്കറ്റ് വിദേശ നിര്‍മിത സിഗരറ്റുകളാണ് പിടികൂടിയത്. പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജിന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ട്രെയിന്‍ സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചതിന് പിന്നാലെ ലഹരി കടത്തിന് തടയിടാന്‍ കര്‍ശന നടപടി സ്വീകരിക്കുകയാണ് ആര് പി എഫ്.
ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗള്‍ഫ് ബസാര്‍ കളിലും വില്‍പ്പന നടത്തുന്നതിനായി ലക്ഷ്യംവെച്ചാണ് തിരൂരിലേക്ക് ഇത്തരം വസ്തുക്കള്‍ എത്തുന്നത്. വിദേശത്തുനിന്നും അനധികൃതമായി കടത്തിക്കൊണ്ട് വരുന്നവയാണ് ഇവ. സിഗരറ്റുകള്‍ തിരൂര്‍ കേന്ദ്രീകരിച്ച് അനധികൃതമായ സിഗരറ്റ് വ്യാപാരം വ്യാപകമായിരുന്നു. പരാതിയെ തുടര്‍ന്ന് ആര്‍പിഎഫ് കുറ്റാന്വേഷണ വിഭാഗം ദീര്‍ഘനാളായി ട്രെയിന്‍ മാര്‍ഗം നടക്കുന്ന സിഗരറ്റ് കടത്തിനെക്കുറിച്ച് കുറിച്ച് നിരീക്ഷണം നടത്തിവരികയായിരുന്നു.
ഡല്‍ഹിയില്‍ നിന്നും വരുന്ന ട്രെയിനുകളില്‍ കേരളത്തിനകത്തും പുറത്തുമുള്ള സ്റ്റേഷനിലേക്ക് ബുക്ക് ചെയ്യുകയും അവിടെ നിന്ന് റീ ബുക്ക് ചെയ്തു പാസഞ്ചര്‍ ട്രെയിനുകളില്‍ ആവശ്യ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതുമാണ് സംഘങ്ങളുടെ രീതി. വലിയ നികുതി വെട്ടിപ്പാണ് സിഗരറ്റ് കടത്ത് വഴി നടത്തിക്കൊണ്ടിരിക്കുന്നത്. പിടികൂടിയ സിഗരറ്റിന് പൊതുവിപണിയില്‍ ഒരു കോടി അഞ്ചു ലക്ഷ തോളം രൂപ വിലവരും ഈ വര്‍ഷം പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് സമാനമായ നാലു കേസുകള്‍ പിടികൂടുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി പിടിച്ചെടുത്ത വിദേശനിര്‍മിത സിഗരറ്റുകള്‍ തുടര്‍ അന്വേഷണത്തിനായി മലപ്പുറം കസ്റ്റംസ് പ്രി വന്റീവ് വിഭാഗത്തിന് കൈമാറി.