EDAPPALLocal news

ഞങ്ങളും കൃഷിയിലേക്ക്: വിളവെടുപ്പുത്സവം നടത്തി

എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്ത് വിതരണം ചെയ്ത വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്തതിന്റെ വിളവെടുപ്പ് ഉത്സവം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ഉദ്ഘാടനം ചെയ്തു.
11ആം വാർഡിലെ വത്സല, അവരുടെ മക്കളായ, ഇന്ദിര, പ്രവീൺ, മിഥുൻ, നിധിൻ, റീമ, എന്നിവരടങ്ങിയ ഒറ്റ കുടുംബത്തിന്റെ രണ്ടാമത്തെ വിളവെടുപ്പാണ് ഇന്ന് നടന്നത്,100ഇൽ അധികം കിലോ വില്പന നടത്തുകയും, പരിസര വാസികൾക്കും, നാട്ടുകാർക്കും സൗജന്യ വിതരണം നടത്തിയും, ഒരുപഴയ കാല കള പറിക്കൽ ഓർമകളിലേക്ക് മനസ്സുകളെ കൊണ്ടുപോകാൻ ഇന്നത്തെ ദിവസത്തിനു കഴിഞ്ഞു. ഇത്തരം കർഷക സൗഹൃദ കൂട്ടായ്മകൾ സംഘടിപ്പിച്ചു നമ്മുടെ പാടങ്ങളെ സജീവകൃഷി ഭൂമികളാക്കി നിലനിര്ത്താനും നമ്മുടെ നാടിനെ സ്വയം പര്യാപ്ത കായ്കറി മേഖലകളാക്കാനും എല്ലാവരും മുന്നോട്ടു വരണമെന്ന് വിളവെടുപ്പ് ഉദ്ഘടനവേളയിൽ പ്രസിഡന്റ്‌ അഭ്യർത്ഥിച്ചു,മൂന്നാമത്തെ വിളവെടുപ്പ് വിഷുവിനോട നുബന്ധിച്ചു നടത്താനാണ് ഇവരുടെ ഉദ്ദേശം,നാസർ കൊലക്കാട്ട്, കുട്ടൻ കാലടിത്തറ, ടി, സി, ഇബ്രാഹിം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button