ജെസിഐ പൊന്നാനിയുടെ 2026 വർഷത്തേക്കുള്ള പ്രസിഡണ്ടായി അമീൻ കെ.വി ചുമതലയേറ്റു
പൊന്നാനി: ജൂനിയർ ചേമ്പർ ഇൻറർനാഷണൽ (ജെസിഐ) പൊന്നാനി ചാപ്റ്ററിന്റെ 2026 വർഷത്തേക്കുള്ള പ്രസിഡൻറ് ആയി അമീൻ കെ വി ഡിസംബർ ഏഴിന് ചുമതലയേറ്റു . പ്രസ്തുത കാലയളവിലേക്കുള്ള സെക്രട്ടറിയായ ആർകിടെക്റ്റ് ജിജു, ട്രഷറർ വാസിൽ പുത്തൻ എന്നിവരും വൈസ് പ്രസിഡൻറുമാർ, ഡയറക്ടർമാർ, കോഡിനേറ്റർമാർ എന്നിവരും ചുമതലയേറ്റു. ഡിസംബർ ഏഴിന് ചങ്ങരംകുളം ഡി.ആർ.എസ് നോളേജ് സിറ്റിയിൽ വൈകീട്ട് 3 മണിക്ക് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി ജെസിഐ ഇന്ത്യ സോൺ 28 ൻ്റെ 2026 ലെ പ്രസിഡൻറ് മീര മേനോൻ പങ്കെടുത്തു. സോൺ വൈസ് പ്രസിഡൻറ് അബ്ദുൽ റഫീഖ് , ജെസിഐ പൊന്നാനി പ്രസിഡണ്ട് റാഷിദ് കെ.വി , മുൻ പ്രസിഡൻറ് ഖലീൽ റഹ്മാൻ എന്നിവർ സംബന്ധിച്ചു. ടോബിപ്പ് അവാർഡ് അബ്ദുൽ കാദറിനും, കമൽപത്ര അവാർഡ് ആർക്കിടെക്റ്റ് ജിജു വിനും നൽകി ആദരിച്ചു. അടുത്ത വർഷത്തേക്കുള്ള പ്രോജക്ടുകളുടെ അവതരണവും, ഈ വർഷം നടപ്പിലാക്കിയ പദ്ധതികളുടെ റിപ്പോർട്ട് അവതരണവും നടത്തി.