EDAPPAL

ജൂനിയർ ജേസീസ് സ്ഥാനാരോഹണവും ഫാമിലി മീറ്റും നടന്നു

എടപ്പാൾ: ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെസിഐ) എടപ്പാൾ ചാപ്റ്ററിന്റെ കീഴിൽ രൂപീകരിച്ച ജൂനിയർ ജേസീസ് ഭാരവാഹികളുടെ സ്ഥാനാരോഹണവും ജെ സി ഐ ഫാമിലി മീറ്റും നടത്തി.
ജെ ജെ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട റിദാ റഹ്‌മാന്‌ പരിപാടിയുടെ അധ്യക്ഷനും ജെ സി ഐ എടപ്പാൾ ചാപ്റ്റർ പ്രസിഡന്റുമായ ജെ എഫ് എം മുഹമ്മദ് അഷ്‌റഫ് സത്യവാചകം ചൊല്ലിക്കൊടുത്ത് സ്ഥാനാരോഹണം നടത്തി.
ജെ ജെ വിങ് സെക്രട്ടറി സഞ്ചയ് പ്രകാശ്, ട്രഷറർ അരുന്ധതി ബി നായർ, എൽ ജി ബി മെമ്പർമാരായി തിരഞ്ഞെടുത്തവർക്ക് നിയുക്ത പ്രസിഡന്റ് റിദ റഹ്‌മാൻ സത്യവാചകം ചൊല്ലികൊടുത്ത് സ്ഥാനാരോഹണം നടത്തി. ജെ ജെ വിങ്ങിലെ പുതിയ മെമ്പർമാരായ 13 പേർക്ക് ജെ ജെ വിങ് സോൺ ഡയറക്ടർ ജെ സി ഐ പി പി പി അരുൺ സത്യവാചകം ചൊല്ലികൊടുത്തു. ജെ സി ഐ സോൺ വൈസ് പ്രസിഡന്റ് ജെ സി അനൂപ് സുധാകരൻ ഉത്ഘാടനം നിർവ്വഹിച്ചു .
ലേഡി ജെ സി യുടെ നേതൃത്വത്തിൽ രൂപീകരിച്ച സമ്പാദ്യം പദ്ധതിയുടെ ഉദ്‌ഘാടനം ആദ്യ നറുക്ക് എടുത്ത് കൊണ്ട് ലേഡി ജേസി സോൺ ഡയറക്ടർ ജെ സി ഐ സെനറ്റർ മീര മേനോൻ നിർവ്വഹിച്ചു.
കണ്ണൻ നീലാംബരി, അമൃത എന്നിവർ അവതരിപ്പിച്ച സർഗ്ഗസന്ധ്യയും, കിഡ്സ് ഗെയിംസ്, കപ്പ്ൾ ചലഞ്ച് ഗെയിംസ്, വാലന്റൈൻസ് ഡേ ഗിഫ്റ്റ് ഫോർ പാരെന്റ്സ്, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു
പ്രോഗ്രാം ഡയറക്ടർ ജെ സി സുന്ദരൻ തൈക്കാട് സ്വാഗതവും സഞ്ജയ് പ്രകാശ് നന്ദിയും പറഞ്ഞു.
ഐ പി പി രമ്യ പ്രകാശ്, സോൺ ഒഫീഷ്യൽ പ്രകാശ് പുളിക്കപ്പറമ്പിൽ, പാസ്ററ് സോൺ പ്രസിഡന്റ് ഇ പ്രകാശ്, ഖലീൽ റഹ്മാൻ ആസിക് റഹ്മാൻ, പ്രാൺ, അജ്മൽ ഹുസൈൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button