EDAPPALLocal news
ജില്ലാ കലോത്സവം: തിരുവാതിര കളിയിൽ ഫസ്റ്റ് എഗ്രേഡുമായി പൂക്കരത്തറ ദാറുൽഹിദായ
എടപ്പാൾ: തിരൂരിൽ നടക്കുന്ന മലപ്പുറം ജില്ലാ സ്കൂൾ കലോത്സവത്തിൽ തിരുവാതിര കളിയിൽ ഫസ്റ്റ് എഗ്രേഡുമായി പൂക്കരത്തറ ദാറുൽഹിദായ സ്കൂൾ.
ഹൈസ്കൂൾ വിഭാഗത്തിലാണ് ഫസ്റ്റ് എ ഗ്രേഡ് നേടി സംസ്ഥാന കലോത്സവത്തിലേക്ക് അവസരം നേടിയിരിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ അനിൽ എടപ്പാളാണ് അണിയിച്ചൊരുക്കിയത്. അനിൽ മേക്കപ്പ് ചെയ്ത വിദ്യാർത്ഥികളെല്ലാം സംസ്ഥാന കലോത്സവത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയ ചരിത്രമാണ് ഉള്ളത്.