EDAPPALLocal news
ജിതേഷ് കക്കിപ്പുറം അനുസ്മരണം
എടപ്പാൾ: പൊൽപ്പാക്കര ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ഉമ്മർകുട്ടി സാംസ്കാരിക കേന്ദ്രത്തിൽ ജിതേഷ് കക്കിപ്പുറം അനുസ്മരണം നടത്തി. വി. രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാടൻപാട്ടുകാരൻ സുബ്രഹ്മണ്യൻ കക്കാട്ടിരി ഉദ്ഘാടനം ചെയ്തു. എം.എം. സുബൈദ, സുരേഷ് ചെറുവായ്ക്കര എന്നിവർ സംസാരിച്ചു.
തുടർന്ന് എൻ. ഹരിദാസൻ പോത്തനൂരിന്റെ നേതൃത്വത്തിൽ സാംസ്കാരിക കേന്ദ്രത്തിലെ ഗായകർ നാടൻപാട്ടുകൾ അവതരിപ്പിച്ചു. കുട്ടൻ ചമ്രവട്ടം, മോഹൻദാസ് എന്നിവർ പശ്ചാത്തല സംഗീതമൊരുക്കി. കൃഷ്ണൻ ടി.പി. സ്വാഗതവും ബേബി നന്ദിയും പറഞ്ഞു.