EDAPPAL

ജിഎംയുപി സ്കൂളിൽ കിച്ചൻ ഷെഡ് ഉദ്ഘാടനം ചെയ്തു

എടപ്പാൾ :പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജിഎംയുപി സ്കൂളിൽ നിർമിച്ച കിച്ചൻ ഷെഡിന്റെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ നിർവഹിച്ചു. എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ്‌ സി വി സുബൈദ ടീച്ചർ അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതിയെ ആസൂത്രണം ചെയ്തത്. തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തത്തോടെയാണ് ഷെഡിന്റെ നിർമാണം പൂർത്തീകരിച്ചത്. വിദ്യാർഥികൾക്ക് സുരക്ഷിതവും ശുചിത്വപരവുമായ ഭക്ഷണസൗകര്യം ഉറപ്പാക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
8,59,000 രൂപ വിനിയോഗിച്ചാണ് കിച്ചൻ ഷെഡ് നിർമിച്ചത്. കിച്ചൻ ഷെഡിനോടൊപ്പം കമ്യൂണിറ്റി സോക് പിറ്റിന്റെ നിർമാണവും ഇതിലുടനീളം നടപ്പിലാക്കിയിട്ടുണ്ട്. ജില്ലാ ജോയിന്റ് കോർഡിനേറ്റർ പ്രീതി മേനോൻ മുഖ്യതിഥിയായി. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി പി മോഹൻദാസ്, എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പ്രഭാകരൻ, ബിഡിഒ മഞ്ജുള, എടപ്പാൾ പഞ്ചായത്ത് സെക്രട്ടറി ഷൈന, പിടിഎ പ്രസിഡൻ്റ് എം പി ബാലൻ, മുൻ പ്രധാനധ്യാപിക സാവിത്രി, പഞ്ചായത്തംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്തംഗം എംകെഎം ഗഫൂർ സ്വാഗതവും ഹരിദാസൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button