EDAPPALLocal news
ചിത്രൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ നരേന്ദ്ര മോദി അനുശോചിച്ചു
എടപ്പാൾ: പി.ചിത്രൻ നമ്പൂതിരിപ്പാടിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ, സാഹിത്യ- സാംസ്‌കാരിക മണ്ഡലങ്ങളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അന്തരിച്ച ചിത്രൻ നമ്പൂതിരിപ്പാടിന്റെ മൂത്ത മകൻ പി.സി.കൃഷ്ണന് അയച്ച അനുശോചന സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഈ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും പ്രായത്തെപ്പോലും വകവെക്കാത്ത യാത്രാസ്‌നേഹി കൂടിയായിരുന്നു അദ്ദേഹം. യാത്രകളിലൂടെ അദ്ദേഹം നേടിയെടുത്ത പരിചയവും അറിവും നിരവധി പേർക്ക് പ്രചോദനമായിട്ടുണ്ട്. അദ്ദേഹത്തിന്റെ നഷ്ടത്തിൽ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ വിയോഗം തീർത്ത ആഘാതത്തിൽ നിന്ന് കരകയറാനുള്ള ശക്തി കുടുംബാംഗങ്ങൾക്ക് നൽകട്ടെയെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.