EDAPPAL

കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ വിതരണവും ലഭ്യതയും വേഗത്തിലാക്കണം: എസ്എഫ്ഐ എടപ്പാൾ ഏരിയാ സമ്മേളനം.

എടപ്പാൾ: കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ വിതരണവും ലഭ്യതയും വേഗത്തിലാക്കണമെന്നും വിദ്യാർഥികൾക്കിടയിൽ ഉള്ള ലഹരി ഉപയോഗങ്ങൾക്ക് തടയിടാനുള്ള കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും
എസ്എഫ്ഐ എടപ്പാൾ ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അയിലക്കാട് ധീരജ് നഗറിൽ നടന്ന സമ്മേളനം എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ഐശ്വര്യ കെ പി ഉദ്ഘാടനം ചെയ്തു.
അക്ഷയ് പതാക ഉയർത്തി. സ്വാഗതസംഘം ചെയർപേഴ്സൺ ടിവി സുബൈദ ടീച്ചർ സ്വാഗതം പറഞ്ഞു. അരുൺ രക്തസാക്ഷി പ്രമേയവും വിനയ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി സക്കീർ, പ്രസിഡണ്ട് അഫ്സൽ
സജാദ്, ഹരികൃഷ്ണപാൽ, ഹരിമോൻ, അക്ഷര, സ്നേഹ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button