CHANGARAMKULAMLocal news

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ആയുഷ് ക്ലബ്ബ് ;സൗജന്യ യോഗ പരിശീലന ക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ആയുർവേദ- ഹോമിയോപ്പതിക് മെഡിക്കൽ സെന്ററുകളുടെ സംയുക്ത സംരംഭമായ ആയുഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ പരിശീലന ക്ലാസ്സുകൾ ആരംഭിച്ചു.ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഹാളിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദറിന്റെ അധ്യക്ഷതയിൽ, പഞ്ചായത്ത് പ്രസിഡണ്ട് എ.വി.സന്ധ്യ യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആയുർവ്വേ
ദ മെഡിക്കൽ ഓഫീസർ വി.എൻ.സരിത പദ്ധതി വിശദീകരണം നടത്തി.

ചാലിശ്ശേരിയിൽ ബോധി യോഗ സ്റ്റുഡിയോ നടത്തിവരുന്ന പ്രശസ്ത യോഗാചാര്യൻ ഭരേജ് ചാലിശ്ശേരിയാണ് ക്ലാസ്സ് നയിക്കുന്നത്.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ,പഞ്ചായത്ത് അംഗങ്ങളായ പി.വി.രജീഷ് കുമാർ,വിജേഷ് കുട്ടൻ വി.എസ്.ശിവാസ്,റംല വീരാൻകുട്ടി, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, പി.ഗിരീശൻ,വി.എം.നാസർ,ഷാഫി മണാളത്ത് വളപ്പിൽ,ഗായത്രി സുരേന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ്,പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ,വിവിധ തൊഴിൽ മേഖലകളിൽ പെട്ട ഉദ്യോഗാർത്ഥികൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതുജനങ്ങൾ 15 ദിവസത്തെ യോഗ പരിശീലനത്തിൽ പങ്കാളികളാകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button