POLITICS

സിപിഐഎം അംഗമായിരുന്ന സിപി റംല മുസ്ലിംലീഗിൽ ചേർന്നു.

തൃപ്രങ്ങോട്: തൃപ്രങ്ങോട് പാർട്ടിയിലെ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന സിപി റംല മുസ്ലിം ലീഗിൽ ചേർന്നു.

സിപിഐഎമ്മിൽ നിന്നും പുറത്താക്കിയതായി സിപിഎം നേതാക്കൾ അറിയിച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെ രാജിവെച്ചതായി അറിയിച്ച് കത്ത് പങ്കുവെക്കുകയും തുടർന്ന് റംലയും ഭർത്താവും മുസ്ലിംലീഗിന്റെ ആലത്തൂരിലെ ഓഫീസിൽ നിന്നും മുസ്ലിം ലീഗ് പ്രാഥമിക മെമ്പർഷിപ്പ് സ്വീകരിക്കുകയും ചെയ്തു.

സിപിഐഎം ഏരിയ കമ്മിറ്റി അംഗമായിരുന്ന സിപി റംലയെ കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ ഏരിയ കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്തുകയും പിന്നീട് ലോക്കൽ കമ്മിറ്റിയിൽ എത്തുകയും ലോക്കൽ കമ്മിറ്റിയുമായി സഹകരിക്കായതോടെ ലോക്കൽ കമ്മിറ്റി കഴിഞ്ഞ സെപ്റ്റംബർ മാസം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും ചെയ്തിരുന്നു. ഇന്നലെ ചേർന്ന് അടിയന്തര ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു.

എന്നാൽ പാർട്ടിയിൽ നിന്നും ഞാൻ സ്വയം രാജിവെച്ചതാണെന്ന് പ്രഖ്യാപിച്ചു രാജിക്കത്ത് ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു

എന്നാൽ അങ്ങനെ ഒരു കത്ത് സിപിഐഎം ലോക്കൽ സെക്രട്ടറി അറിഞ്ഞിട്ടില്ലെന്നാണ് സിപിഐഎം നേതാക്കൾ പറയുന്നത്.

ഇത്തരം വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടയിലാണ് മുസ്ലിം ലീഗ് ആലത്തൂർ ഓഫീസിൽ വെച്ച് ലീഗ് നേതാക്കൾ റംലയെയും കുടുംബത്തെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button