EDAPPALLocal news

തവനൂർ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിനെ സ്വാഗതം ചെയ്ത് എടപ്പാളിൽ പ്രകടനം

എടപ്പാള്‍: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ ഫിറോസ് കുന്നംപറമ്പിലിന് ഉജ്ജ്വലമായ വരവേല്‍പാണ് തവനൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ ഒരുക്കിയത്. ജില്ലാ അതിര്‍ത്തി കൂടിയായ വട്ടംകുളം നീലിയാട് നിന്നും നൂറ് കണക്കിന് ബൈക്കുകളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തില്‍ റോഡ് ഷോ ആയി തുടങ്ങിയ പ്രചരണം മണ്ഡലത്തിന്റെ അതിര്‍ത്ഥിയായ ആലത്തിയൂരിലാണ് സമാപിച്ചത്.

സിപി ബാവ ഹാജി,ഇബ്രാഹിം മൂതൂര്‍,സുരേഷ് പൊല്‍പാക്കര, ഇ പി രാജീവ് തുടങ്ങിയ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഗംഭീര സ്വീകരണമാണ് നല്‍കിയത്.മന്ത്രി കെടി ജലീലിന്റെ ഉറച്ച മണ്ഡലം കൂടിയായ തവനൂര്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അറിയപ്പെടുന്ന ചാരിറ്റി പ്രവര്‍ത്തകന്‍ കൂടിയായ ഫിറോസ് കുന്നംപറമ്പിന് ഇത്തവണ യുഡിഎഫ് തവനൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button