KERALA
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; വർദ്ധന തുടർന്നേക്കും
കഴിഞ്ഞ മാസം 14ന് സ്വര്‍ണവില പുതിയ ഉയരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസമായി ആയിരത്തിലധികം രൂപയാണ് ഉയര്‍ന്നത്. അതേസമയം സ്വർണാഭരണ ഉപഭോഗത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിൽ കല്യാണ സീസൺ അടുക്കുന്നതോടെ സ്വർണ വില വർധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.