ചമ്രവട്ടം പാർക്കിന്റെ കവാടത്തിൽ റീത്ത് വെച്ചു കൊണ്ട് സമരം നടത്തി.
തവനൂർ | ചമ്രവട്ടം പാർക്കിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് തവനൂർ നിയോജകമണ്ഡലം കമ്മിറ്റി പാർക്കിന്റെ കവാടത്തിൽ റീത്ത് വെച്ചു കൊണ്ട് സമരം നടത്തി.കെ പി സി സി മെമ്പർ അഡ്വ എ എം രോഹിത് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വൈശാഖ് തൃപ്രങ്ങോട് അധ്യക്ഷത വഹിച്ചു. ചമ്രവട്ടം സ്നേഹ പാത പാർക്കിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ സ്ഥലം എം എൽ എ തികഞ്ഞ പരാജയം ആണെന്നും തവനുരിന്റെ ടൂറിസം സാധ്യതകൾ തകർത്തത് സർക്കാരിന്റെയും സ്ഥലം എം എൽ എ യുടെയും നിസ്സംഗ മനോഭാവമെന്നും പറഞ്ഞു.പാർക്കിൽ നടന്ന നിർമ്മാണ പ്രവർത്തികളിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് സി എം പുരുഷോത്തമൻ, മണ്ഡലം പ്രസിഡന്റ് ചെമ്മല അഷ്‌റഫ്, സുബാഷ് പയനാട്, റഹീം മാസ്റ്റർ, കരീം പോത്തന്നൂർ, മുസ്തഫ, എസ് പി അബു,ഷോജിത്, മനോജ്, തുടങ്ങിയവർ സംസാരിച്ചു. പ്രണവ് കോലത്ത്, നബീൽ, ഷാഹിദ് മുഹമ്മദ്, മഹേഷ് വട്ടംകുളം, ഷഹീർ എടപ്പാൾ,അബ്ദുറഹ്മാൻ,,ഷംസീദ്,അൽഫാൻ കൈമലശേരി തുടങ്ങിയവർ നേതൃത്വം നൽകി.