CHANGARAMKULAMLocal news
ചങ്ങരംകുളത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു
ചങ്ങരംകുളം : ഐനിച്ചോട് റോഡ് മുറിഞ്ഞ് കടന്ന സ്ത്രീ ബൈക്ക് ഇടിച്ച് മരിച്ചു. തമിഴ്‌നാട് സ്വദേശിനി രേവതി(53)ആണ് മരിച്ചത്. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ ഐനിച്ചോട് സെന്ററിൽ ശനിയാഴ്‌ച രാത്രി 9 മണിയോടെയാണ് സംഭവം. അപകടം വരുത്തിയ ബൈക്ക് നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ രേവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഞായറിഴ്‌ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് നിർത്താതെ പോയ FZ ബൈക്കിനായി ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകും