CHANGARAMKULAM

ചങ്ങരംകുളം പെരുമുക്കില്‍ നിന്ന് കാണാതായ പതിനാലുകാരൻ റസീൻ റിച്ചുവിനെ കൊച്ചിയില്‍ നിന്ന് കണ്ടെത്തി

കാണാതായ ചങ്ങരംകുളം പെരുമുക്ക് സ്വദേശി പതിനാല് വയസുകാരൻ റസീൻ റിച്ചുവിനെ കൊച്ചിയിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം കാലത്ത് ഒൻപതരയോടെ കോക്കൂരിലെ ദർസ് സ്ഥാപനത്തിൽ നിന്നും വീട്ടിലേക്കെന്ന് പറഞ്ഞ് പോയ റസീനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊച്ചി ഇടപ്പള്ളിയിലെ പെട്രോൾ പമ്പിന് സമീപത്ത് നിന്നും എറണാംകുളം പോലീസ് ആണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് ഇവർ ചങ്ങരംകുളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളം പോലീസും കുട്ടിയുടെ ബന്ധുക്കളും കൊച്ചിയിലെത്തി റസീൻ റിച്ചുവുമായി തിരികെ നാട്ടിലേക്ക് തിരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button