CHANGARAMKULAM

ചങ്ങരംകുളം കൊഴിക്കരയില്‍ കടകളില്‍ കയറി മോഷണം’മോഷ്ടാവ് പിടിയില്‍

ചങ്ങരംകുളം:കൊഴിക്കരയില്‍ മൂന്ന് കടകളിൽ മോഷണം നടത്തിയ പ്രതി പിടിയില്‍.നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്.കോഴിക്കരയിലെ പലചരക്ക് കടകളിലും ഹോട്ടലിലുമാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിലായത്.കോഴിക്കര അങ്ങാടിയിലെ സൂപ്പർമാർക്കറ്റ്,പ്രവാസി തട്ടുകട, പലചരക്ക് കട എന്നിവിടങ്ങളില്‍ നിന്നായി പണവും സാധനങ്ങളും മോഷ്ടാവ് കൊണ്ടുപോയിരുന്നു.പലചരക്ക് കടയില്‍ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മുൻവശത്തെ ഗ്രിൽ തകർത്തത് ശ്രദ്ധയിൽപെട്ടത്.സൂപ്പ‍ർമാർക്കറ്റില്‍ നിന്ന് വെളിച്ചണ്ണ,അണ്ടിപ്പരിപ്പ്, സോപ്പ് തുടങ്ങിയവ മോഷ്ടിച്ചിട്ടുണ്ട്.അരലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്ന് ഉടമ പറഞു.പലചരക്ക് കടയിൽ നിന്നും പതിനായിരം രൂപയും ആയിരം രൂപയുടെ സിഗരറ്റ് പാക്കറ്റുകളും നഷ്ടമായി. സമീപത്തെ ഹോട്ടലിൻറെ പുറക് വശത്ത് കൂടെയാണ് മോഷ്ടാവ് അകത്തു കയറിയത്. ഹോട്ടലിൽ സൂക്ഷിച്ച പണവും നേർച്ചപ്പെട്ടിയും മോഷണം പോയി.ചാലിശ്ശേരി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button