ചങ്ങരംകുളം കല്ലൂർമ്മ സ്വദേശി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
May 19, 2023
ചങ്ങരംകുളം:ചങ്ങരംകുളം കല്ലൂർമ്മ സ്വദേശി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വടക്കേപുരക്കൽ കുമാരനെയാണ്(70) വീട്ടിലെ അടുക്കളയിൽ പ്ലാസ്‌റ്റിക് കയറിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. കുമാരൻ കുറെ കാലമായി ഒറ്റക്ക് ആയിരുന്നു വീട്ടിൽ താമസം.ഇയാളുടെ ഭാര്യയും രണ്ടു മക്കളും ഗുരുവായൂരിലാണ് താമസം. വാർദ്ധക്യസഹജമായ അസുഖമുള്ള വ്യക്തിയാണ്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ ആരംഭിച്ചു. മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.