CHANGARAMKULAMLocal news

ഗ്യാലപ്പ് എന്റെ പാവിട്ടപ്പുറം യുഎഇയിൽ വിജയകരമായി അവസാനിച്ചു

ചങ്ങരംകുളം : പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ യുഎഇ ചാപ്റ്റർ നടത്തിയ ഗ്യാലപ്പ് എന്റെ പാവിട്ടപ്പുറം യുഎഇയിലെ പാവിട്ടപ്പുറത്തെയും പരിസരപ്രദേശങ്ങളിലെയും പ്രവാസി സമൂഹത്തെ ഒരൊറ്റ കുടക്കീഴിലേക്ക് ചേർത്ത് നിർത്തുന്ന ആദ്യത്തെ പ്രാദേശിക സംഗമം കൂടിയായിരുന്നു ഗ്യാലപ്പ് എന്റെ പാവിട്ടപ്പുറം. ഇബ്രാഹിം പള്ളിയറക്കൽ സ്വാഗതം പറഞ്ഞ പരിപാടി മലയാളം തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ ഇപ്പോൾ ഫ്ലവേഴ്സ് ചാനലിലെ കഥയറിയാതെ എന്ന സീരിയലിലെ നായകനും കൂടിയായ ഫൈസൽ റാസി ഉദ്ഘാടനം നിർവഹിച്ചു. ഗ്യാലപ്പ് പ്രവാസി സെക്രട്ടറി ഫിറോസ് പാവിട്ടപ്പുറം അധ്യക്ഷത വഹിച്ച യോഗത്തിന്റെ മുഖ്യ അതിഥിയായി വാവിട്ട് പുറത്തുകാരുടെ പ്രിയപ്പെട്ട ഹമീദക്കയും പരിപാടിയിൽ സന്നിഹിതനായിരുന്നു. എന്റെ പാവിട്ടപ്പുറം വിഷയാവതരണം ഗ്യാലപ്പ് സെക്രട്ടറി സുബൈർ സിന്ദഗി നടത്തി. ഗ്യാലപ്പ് പ്രവാസി ട്രഷറർ അലിമോൻ പാവിട്ടപ്പുറം, നൗഫൽ വെള്ളത്തിങ്ങൽ, കമറു കോടിയിൽ, ഉമ്മർ മേലെപ്പാടൻ , ഫസലു പാവിട്ടപ്പുറം, അബ്ദുള്ളക്കുട്ടി കോടിയിൽ, ഫക്രുദീൻ കോലിക്കര, ഫാറൂഖ് കോക്കൂർ തുടങ്ങിയവർ സംസാരിച്ചു. വരുംകാലങ്ങളിൽ പാവിട്ടപ്പുറത്തിന്റെ ഒരുമയും പെരുമയും വിളിച്ചോതുന്ന പരിപാടികൾ നടത്തുവാനും ലോകത്തിന്റെ ഏതൊക്കെ ഭാഗത്ത് പാവപ്പെട്ട പുറത്തുകാർ ഉണ്ടോ അവരെയൊക്കെ ഒരുമിച്ച് ചേർത്ത് നിർത്തുമെന്നും പരിപാടിയിൽ തീരുമാനമെടുത്തിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button