KERALALocal news
ഗോളടിക്കണം, ജയിച്ചു കാണണം; കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരെ
ഗോവ:ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കരുത്തന്മാർക്കെതിരേ കേരള ബ്ലാസ്റ്റേഴ്സ് കളത്തിൽ. ലീഗിലെ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്.സിയാണ് ഇന്നത്തെ മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ
അഞ്ചു മത്സരം അവശേഷിക്കെ നേരിയ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ടീമിന് ജയം അനിവാര്യമാണ്.
എ.ടി.കെ. മോഹൻ ബഗാനെതിരേ രണ്ടു ഗോളിന് മുന്നിട്ടുനിന്നശേഷം തോൽവി വഴങ്ങിയതിന്റെ ക്ഷീണം മറക്കാൻ ബ്ലാസ്റ്റേഴ്സിന് ജയിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം കളിച്ച ടീമിൽനിന്ന് കാര്യമായ മാറ്റങ്ങൾക്ക് പരിശീലകൻ കിബു വികുന തയ്യാറാകാനിടയില്ല. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് മുംബൈ തോൽവി വഴങ്ങിയിരുന്നു.
ലീഗിൽ ഇതുവരെ കളിച്ച 14 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീം തോറ്റത്. ഒന്നാം സ്ഥാനത്ത് 30 പോയന്റാണ് ടീമിനുള്ളത്. 15 കളിയിൽ 15 പോയന്റുമായി ഒമ്പതാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.