PONNANI

സിപിഐ ഭവന സന്ദർശന ക്യാമ്പയിൻ: മെട്രോമാൻ ഇ ശ്രീധരന്റെ വീട്ടിൽ സന്ദർശനം നടത്തി

പൊന്നാനി : കൂടുതൽ കരുത്തോടെ മുന്നേറാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സഹായിക്കുക എന്ന ആശയം മുൻനിർത്തി ജനുവരി 15 മുതൽ 31 വരെ നടത്തുന്ന ഭവന സന്ദർശന ക്യാമ്പയിൻ ഭാഗമായി മെട്രോമാൻ ഇ ശ്രീധരന്റെ ഭവനം സന്ദർശിച്ചു. വിവിധ രാഷ്ട്രീയ കാഴ്ചപ്പാടുകളും ജനങ്ങൾക്കും നാടിനും ഉപകാരപ്പെടുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും പറഞ്ഞു .അതിവേഗ റെയിൽവേ ഭൂമി ഏറ്റെടുക്കൽ വെല്ലുവിളി ആകില്ല എന്നും 70% ഉയരപ്പാതയും 20% ടണലും ആയിരിക്കും കേന്ദ്ര സംസ്ഥാന സർക്കാർ പങ്കാളിത്തത്തോടെ കൂടി നടപ്പാക്കുന്ന പദ്ധതി അഞ്ചുവർഷത്തോടുകൂടി പൂർത്തിയാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് ,25 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുക പദ്ധതിയിൽ ഏറ്റെടുക്കുന്ന ഭൂമി പഴയ ഉടമക്ക് തന്നെ കാർഷിക ആവശ്യങ്ങൾക്ക് വിട്ടു നൽകുന്നതും പരിഗണനയിൽ ഉണ്ടെന്നും പറഞ്ഞു ക്യാമ്പയിനിൽ എ കെ ജബ്ബാർ, എവറസ്റ്റ് ലത്തീഫ്, അഷ്കർ വി വി, അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button