THAVANUR

ഗസ മുതൽ ഖത്തർ വരെ ഇസ്രായേൽ ആക്രമണം;എസ്.ഡി.പി.ഐ പ്രതിഷേധിച്ചു

​തവനൂർ :ഗസ മുതൽ ഖത്തർ വരെയുള്ള പശ്ചിമേഷ്യ മേഖലയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ തവനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ബോംബാക്രമണങ്ങളിൽ നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെടുന്നത്. അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യാവകാശങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ടുള്ള ഈ നടപടി ലോകസമാധാനത്തിന് ഭീഷണിയാണെന്നും ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തെയും സ്വാതന്ത്ര്യത്തെയും അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് ഇസ്രായേൽ നടത്തുന്നതെന്നും പരിപാടിയിൽ വിഷയാവതരണം നടത്തി സംസാരിച്ച എസ്.ഡി.പി.ഐ തവനൂർ മണ്ഡലം പ്രസിഡന്റ് ജലീൽ എടപ്പാൾ പറഞ്ഞു. എസ്.ഡി.പി.ഐ തവനൂർ മണ്ഡലം സെക്രട്ടറി നാസർ മംഗലം നേതൃത്വം നൽകിയ പ്രതിഷേധ പരിപാടിയിൽ തൃപ്രങ്ങോട് പഞ്ചായത്ത്‌ സെക്രട്ടറി അയാസ് കൈമലശ്ശേരി നന്ദി പറഞ്ഞു സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button