CHANGARAMKULAM
കർഷക പ്രതിഷേധ സംഗമം പന്താവൂരിൽ നടന്നു
ചങ്ങരംകുളം:അഖിലേന്ത്യാ കിസാൻ കോൺഗ്രസ്സ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ സംഗമം പന്താവൂരിൽ നടന്നു.പമ്പിങ് സബ്സിഡി കുടിശ്ശിക വരുത്തിയ കോലോത്തുപാടം കോൾ കൃഷി കമ്മിറ്റിയുടെ കർഷക അവഗണക്കെതിരെ നടന്ന പ്രതിഷേധം പിടി അജയമൊഹൻ ഉദ്ഘാടനം ചെയ്തു.ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു.കെപിസിസി സെക്രട്ടറി നൗഷാദ് അലി മുഖ്യപ്രഭാഷണം നടത്തി.പിടി കാദർ,ഹക്കിം പെരുമുക്ക്,സിവി ഇബ്രാഹിം,പികെ അബ്ദുള്ളക്കുട്ടി.എന്നിവർ പങ്കെടുത്ത് സംസാരിച്ചു