EDAPPALLocal news
ടീം പൂക്കരത്തറ അണിയിച്ചൊരുക്കുന്ന ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കം
ടൂർണമെന്റ് ലോഗോ പ്രകാശനം പ്രമുഖ വ്യവസായി ശ്രീ ചട്ടിക്കൽ മാധവേട്ടൻ നിർവഹിച്ചു
എടപ്പാൾ:പൂക്കരത്തറ പ്രീമിയർ ലീഗിന് നാളെ തുടക്കം.പി പി എൽ ലോഗോ പ്രകാശനം ശ്രീ ചട്ടിക്കൽ മാധവേട്ടൻ നിർവഹിച്ചു.പി പി എൽ കമ്മറ്റി പ്രസിഡണ്ട് അക്ബർ ടി കെ,സെക്രട്ടറി അലി കെ എം,ട്രഷറർ അഖിൽ സി എന്നിവർ പങ്കെടുത്തു.
ടൌൺ ടീം എഫ് സി, ഗുഡ്‌വിൽ എഫ് സി,വാമി എഫ് സി, സ്പോർട്സ് ഫോറെവർ എഫ് സി, അൽസുവൈദ് എഫ് സി,ഗ്ലോബ്ൽ ഫിറ്റ്നസ് എഫ് സി തുടങ്ങി ഫുട്ബാൾ പ്രേമിക്കളായ പൂക്കരത്തറക്കാർക്ക് മുന്നിൽ പൂക്കരത്തറയുടെ പുന്നോമനകളായ ആറു ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്ത്.പൂക്കരത്തറ പടിഞ്ഞാറ്റുമുറി നാരായണ്ണൻകുട്ടി മെമ്മോറിയാൽ സ്റ്റേഡിയത്തിൽ വെച്ചാണ് ടൂർണമെന്റ്.നാളെ നാലുമണ്ണിയോടെയാണ് ആദ്യമത്സരം. ഉൽഘടനമത്സരത്തിൽ ഗുഡ്‌വിൽ എഫ് സി സ്പോർട്സ് ഫോറെവർ ടീമിനെ നേരിടും.