കേരള മദ്യനിരോധനസമിതി സത്യാഗ്രഹ സമരം മൂന്നാം വർഷത്തിലേക്ക്
സ്വാഗത സംഘം രൂപികരിച്ചു, ഓഫീസ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം: കേരള മദ്യനിരോധനസമിതിയുടെ 47-ാം വാർഷിക സമ്മേളനവും മലപ്പുറം കലക്ടറേറ്റിനു മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല സമരം 3-ാം വർഷമായതിൻ്റെ പ്രഖ്യാപനവും സെപ്തം. 1 ന് നടത്തുന്നതിൻ്റെ സ്വാഗത സംഘം രൂപീകരണവും ഓഫീസ് ഉദ്ഘാടനവും നടന്നു. പി. ഉബൈദുള്ള ചെയർമാനും പ്രൊഫ ടി. എം. രവീന്ദ്രൻ കോർഡിനേറ്ററുമായുള്ള സ്വാഗത സംഘത്തിൻ്റെ മാറുഭാരവാഹികളെയും തെരഞ്ഞെടുത്തു. ഡോ. വിൻസെൻ്റ്, മാളിയേക്കൽ, ഖദീജ നർഗീസ് , മേഴ്സി ജോയ്, പ്രൊഫ.ഒ.ജെ. ചിന്നമ്മ, അബ്ദുൽ അസീസ് എൻ . കെ . വി മുഹമ്മദലി, ഇയ്യ ചേരി പദ്മിനി എന്നിവർ പ്രസംഗിച്ചു. സുബൈർ മഞ്ചേരി, മുഹമ്മദലി .
എൻ. വി അബ്ദുൽ അസീസ്. എൻ.കെ, മജീദ് മാടമ്പാട്ട്, സാഹിറ പി , ടി അബ്ദുൽ മലിക്, സൈനുദ്ദീൻ ചെറുകാട്, നിഷാദ് മടപ്പള്ളി, ഹനീഫ മൈലപ്രം, അബ്ദുൽ മലിക് ടി, സീനത്ത് .ടി, പി.കെ.റഹിം, ഉമ്മർ മഞ്ചേരി, VP കുഞ്ഞു തിരൂർ എന്നിവർ ഭാരവാഹികളായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ഡോ. വിൻസെൻ്റ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനം ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. സത്യാഗ്രഹം ഇന്ന് രണ്ട് വർഷം പിന്നിട്ടു.