EDAPPAL

കേരള പ്രവാസി സംഘം എടപ്പാൾ ചുങ്കം ലോക്കൽ സമ്മേളനം നടത്തി

എടപ്പാൾ: കേരള പ്രവാസി സംഘം എടപ്പാൾ ചുങ്കം ലോക്കൽ സമ്മേളനം എടപ്പാൾ സി കെ ടവറിൽ നടന്നു. ജില്ലാ സെക്രട്ടറി കഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തോട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന അവഗണനയിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. മുഹമ്മദ് അലി വട്ടംകുളം അധ്യക്ഷനായിരുന്നു. എടപ്പാൾ എരിയ സെക്രട്ടറി അബുട്ടി, സി രാഘവൻ, എസ് സുജിത്ത്, ഇ വി അനിഷ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് മുഫാഷിദ് കുഴിമന, സെക്രട്ടറി മുഹമ്മദലി വട്ടംകുളം, ട്രഷറർ റഷീദ് കുഞ്ഞിപ്പ എന്നിവരെ തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button