CHANGARAMKULAM

ചങ്ങരംകുളം കോക്കൂരിൽ യുവാവിന്റെ കയ്യിലിരുന്ന ഐഫോൺ പൊട്ടി തെറിച്ചു

ചങ്ങരംകുളം:യുവാവിന്റെ കയ്യിലിരുന്ന ഐഫോൺ പൊട്ടിത്തെറിച്ച് തലനാരിഴക്ക് യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ചങ്ങരംകുളം കോക്കൂർ സ്വദേശിയായ ബിലാലിന്റെ ഐഫോൺ 6 പ്ളസ് ആണ് കഴിഞ്ഞ ദിവസം പൊട്ടി തെറിച്ചത്.മൊബൈൽ ഹാങ് ആയതിനെ തുടർന്ന് സർവീസിന് നൽകാൻ പോകുന്നതിനിടെ പോക്കറ്റിൽ കിടന്ന മൊബൈൽ പെട്ടെന്ന് ചൂടാവുകയായിരുന്നു ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിർത്തി പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തെങ്കിലും മൊബൈലിനകത്ത് നിന്ന് പുക ഉയരാൻ തുടങ്ങിയതോടെ മൊബൈൽ പുറത്തേക്ക് എറിയുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് മൊബൈൽ പൊട്ടി തെറിച്ചത്.മൊബൈൽ പുറത്തേക്ക് എറിഞ്ഞത് കൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു.മൊബൈൽ പൂർണ്ണമായും തകർന്നത് കൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെങ്കിലും ബാറ്ററി ഷോർട്ട് ആയതാവാം മൊബൈൽ പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് നിഗമനം.മൊബൈൽ നഷ്ടപ്പെട്ടെങ്കിലും തലനാരിഴക്ക് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെആശ്വാസത്തിലാണ് യുവാവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button