BREAKING NEWSLATEST NEWSPUBLIC INFORMATIONSocialUPDATES

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

ഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ കനത്ത മഴയെ തുടർന്ന് നാല് നില ഹോസ്റ്റൽ കെട്ടിടം തകർന്നുവീണു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. പഴക്കവും കനത്ത മഴയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ചയായതിനാൽ വിദ്യാർഥികൾ ഹോസ്റ്റലിൽ തങ്ങിയിരുന്നതായി കരുതുന്നു. അൻപതോളം വിദ്യാർഥികൾ കെട്ടിടത്തിലുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.അഗ്നിശമനസേനയുടെ പത്ത് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button