യുഎഇ യിലെ ഒരുമ പെരുമുക്ക് കൂട്ടായ്മ വാർഷിക സംഗമം നടത്തി
ചങ്ങരംകുളം:പെരുമുക്ക് മഹൊത്സവം” എന്ന പേരിൽ യുഎഇ യിലെ ഒരുമ പെരുമുക്ക് കൂട്ടായ്മ വാർഷിക സംഗമം നടത്തി.
ഷാർജ്ജ സ്കൊലെർസ്സ് സ്കൂൾ അംഗണത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി അനസ് മാന്തടം സ്വാഗതം പറഞ്ഞു. ചടങ്ങിൽ പ്രസിഡന്റ് ഹമീദ് ബാബു അദ്ധ്യക്ഷത വഹിച്ചു.അഡ്വ വിഎ റഹിം (ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്)ഉദ്ഘാടനവും ടി സിദ്ധീഖ് എംഎൽഎ ലോഗോ പ്രകാശനവും ഫുടബോൾ ഷൂട്ടൗട്ട് ഉദ്ഘാടനവും നടത്തി .ട്രഷറർ പിടി സൈദ് മുഹമ്മദ് പ്രവാസി സാമൂഹിക പ്രവർത്തനത്തിന് ഡോക്ടറേറ്റ് കിട്ടിയ ഷാജി കാസ്മിയേ ആദരിച്ചു.നാസർ അൽദാന (പ്രസിഡന്റ് കേരള സമാജം ആർഎകെ),ടിവി നസീർ
(ജനറൽ സെക്രട്ടറി ഇന്ത്യൻ അസ്സോസിയഷൻ ഷാർജ),അബി പെരുമുക്ക്, ഹബീബ് എപി, ജഷീർ പിടി,സാക്ക് വിഎംകെ,റിയാസ് പിപി,സിറാജ് എന്നിവർ ആസംസകൾ നേർന്നു യുത്ത് വിങ് സെക്രട്ടറി ശരീഫ് പിവി നന്ദിയും പറഞ്ഞു.പരിപാടിയിൽ നടന്ന വിവിധ കായിക മത്സര ഇനങ്ങളിൽ വനിതകളും കുട്ടികളും പങ്കെടുത്തു.യുവ പോരാട്ടവീര്യം പുറത്തെടുത്ത വടം വലി മത്സരസം ആവേശകരമായ ഒന്നായി മാറി.മത്സരത്തിൽ പടിഞ്ഞാറേമുക്ക് ടീം വിജയികളായി.പെരുമുക്ക് പ്രീമിയർ ലീഗ് (പിപിഎൽ) ഫുട്ബോൾ പ്രഖ്യാപനവും പ്ലയെർസ്സ് ലേലവും ഇതോടനുബന്ധിച്ച് നടന്നു