CHANGARAMKULAM

കെ എസ് കെ ടി യു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ചങ്ങരംകുളം:കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിനെതിരെ കെ എസ് കെ ടി യു നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് പോസ്റ്റ് ഓഫീസിന് സമയം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി വി മണികണ്ഠൻ അധ്യക്ഷത വഹിച്ചു. അസംഘടിത തൊഴിലാളി യൂണിയൻ എടപ്പാൾ ഏരിയ ജോയിന്റ് സെക്രട്ടറി കെ കെ സതീശൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വേലായുധൻ സ്വാഗതവും ട്രഷറർ പി ശിവദാസൻ നന്ദിയും പറഞ്ഞു. തവനൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ അയങ്കലത്ത് സിപിഎം ലോക്കൽ സെക്രട്ടറി കെ. പി. വേണു ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഹബീബ് റഹ്മാൻ സ്വാഗതവും മുസ്തഫ മദിരശ്ശേരി അധ്യക്ഷതയും അഷറഫ് അയങ്കലം നന്ദിയും പറഞ്ഞു. രാമപ്രസാദ് തൃക്കണാപുരം മുഖ്യ പ്രഭാഷണം നടത്തി.

വട്ടംകുളത്ത് എം മുസ്തഫ ഉദ്ഘാടനം ചെയ്തു, പി ജി വിനോദ് അധ്യക്ഷത വഹിച്ചു.പി വി കൃഷ്ണൻ പി കൃഷ്ണൻ അനിത എന്നിവർ സംസാരിച്ചു.ആലംകോട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ എസ് സുജിത്ത് ഉദ്ഘാടനം ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button